25 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകൾ കീഴടക്കാൻ 'പടയപ്പ' എത്തുന്നു

ചെന്നൈ: 25 വർഷങ്ങൾക്ക് ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ രജനികാന്ത് ചിത്രം പടയപ്പ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. ഇതോട് അനുബന്ധിച്ചുള്ള ഗ്ലിംപ്സ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റിട്ടേൺ ഓഫ് പടയപ്പ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പുറത്തുവന്നത്.
രജനീകാന്തിന്റെ ആരാധകരും അനുയായികളും നടന്റെ 50 വർഷത്തെ സിനിമ യാത്ര ആഘോഷിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവാജി ഗണേശൻ, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
രജനീകാന്തിന്‍റെ മാസ് സീനുകൾ തിയേറ്ററിൽ കാണാൻ പുതുതലമുറക്ക് അവസരം ലഭിക്കുകയാണ് പടയപ്പയുടെ റീ റിലീസിലൂടെ. ഒരു സിനിമ എന്നതിലുപരി അതൊരു വികാരമാണ്, പാരമ്പര്യമാണ്. ചിത്രം 12/12/2025-ന് തിയേറ്ററുകളിൽ വീണ്ടും അലയടിക്കും. #TheReturnOfPadayappaയ്‌ക്ക് തയ്യാറാകൂ.. സൗന്ദര്യ രജനികാന്ത് ഇങ്ങനെ കുറിച്ചു.
രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പടയപ്പയുടെ റീ റിലീസ്. 2017ൽ തെരഞ്ഞെടുക്കപ്പെട്ട ഏതാനും തിയറ്ററുകളിൽ പടയപ്പ റീ റിലീസ് ചെയ്തിരുന്നു. അന്ന് ഡിസംബർ 11നായിരുന്നു റിലീസ്.









0 comments