ad
Deshabhimani

'ചിന്ന ചിന്ന ആസൈ'യുടെ ഒടിടി സ്ട്രീമിങ് തീയതി പുറത്ത് ; എവിടെ കാണാം ?

chinna chinna asai
വെബ് ഡെസ്ക്

Published on Jul 19, 2026, 05:21 PM | 1 min read

തിരുവനന്തപുരം : ഇന്ദ്രൻസും മധുബാലയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിന്ന ചിന്ന ആസൈയുടെ ഒടിടി സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു. വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 19നാണ് ആ​ഗോള റിലീസായി എത്തിയത്.


പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച സിനിമ, കേരളത്തിലെ തീയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 28 മുതൽ ജിയോ ഹോട്സ്റ്റാറിലൂടെയാണ് ചിന്ന ചിന്ന ആസൈയുടെ സ്ട്രീമിങ്. വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് തിയറ്ററിൽ നിന്നും ​ഗംഭീര പ്രതികരണം ലഭിച്ചിരുന്നു.


ഇന്ദ്രൻസ്, മധുബാല എന്നിവർക്ക് പുറമെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ചിത്രത്തിലുണ്ട്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home