ad
Deshabhimani

വിവാദങ്ങളാൽ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്ത നയൻ‌താര ചിത്രം നാളെ ഹോട്ട്സ്റ്റാറിൽ

nayathara
വെബ് ഡെസ്ക്

Published on Sep 30, 2025, 10:50 AM | 1 min read

ചെന്നൈ: വിവാദങ്ങൾ കാരണം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്ത നയൻ‌താര ചിത്രം ഹോട്ട്സ്റ്റാറിൽ എത്തുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന ഹിന്ദുത്വവാദികളുടെ ആരോപണത്തെ തുടർന്നാണ് 'അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്' എന്ന മുൻപ് വിവാദമായത്. ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വരുന്ന അന്നപൂർണിയെന്ന പെൺകുട്ടി മികച്ച പാചകക്കാരിയായി മാറാൻ ആഗ്രഹിക്കുന്ന സിനിമ ബുധനാഴ്ച മുതലാണ് ലഭ്യമാവുക. ഹിന്ദി പതിപ്പാണ് ജിയോഹോട്ട്സ്റ്റാറിൽ എത്തുന്നത്. അന്നപൂർണി മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട രംഗത്തിനെതിരെയാണ് പ്രതിഷേധമുണ്ടായിരുന്നത്.


ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരുന്നതിനിടയിലായിരുന്നു വിവാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home