നീലിയുടെ അത്ഭുതങ്ങൾ ഇനി ഒടിടിയിൽ, 'ലോക' സ്ട്രീമിങ് തിയതി പുറത്ത്

തിരുവനന്തപുരം: മോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റായ ലോക ഒടിടി റിലീസിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ 31 ന് പ്രേക്ഷകരിലെത്തും. ഇൻഡസ്ട്രി ഹിറ്റ്, കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ബുക്ക് മൈ ഷോയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ പലവിധ റെക്കോഡുകൾ തിരുത്തിയ ശേഷമാണ് ഒടിടി പ്രവേശനം.
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ്. ഇതുവരെയുള്ള യക്ഷിക്കഥകളിലും സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ചിത്രം കാഴ്ചക്കാർക്ക് മുന്നിലേക്ക് ഒരു പുതിയ സാധ്യത തന്നെ തുറന്നിടുകയാണ്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
സിനിമ ആസ്വാദകരും നിരൂപകരും ഇതിനോടകം തന്നെ ചിത്രത്തെ ഏറ്റടുത്ത് കഴിഞ്ഞു. വ്യത്യസ്തമായ ആശയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സിനിമയുടെ ഒരു പുതിയ ലോകം തുറന്നിരിക്കുകയാണ് ലോക.









0 comments