'മുകുന്ദൻ ഉണ്ണിയുടെ' വിജയത്തിന് പിന്നാലെ 'മോളിവുഡ് ടൈംസ്'; റിലീസ് തീയതി പുറത്ത്

തിരുവനന്തപുരം: മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് ശേഷം അഭിനന്ദ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' റിലീസിന്. നസ്ലിൻ നായകനാകുന്ന ചിത്രം ജൂൺ അഞ്ചിന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് ചിത്രത്തിൽ നസ്ലിൻ എത്തുന്നത്. നസ്ലിന്റെ കിടിലൻ ഡാൻസ് നമ്പറുമായി വന്ന 'അപ്ന ഫ്രൈഡേ ആഗയ' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. നസ്ലിന് പുറമേ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൾ ചിത്രത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് മോളിവുഡ് ടൈംസ് നിർമിക്കുന്നത്. രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത്, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ & മിക്‌സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ:സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്:ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്:ബോയക്, ഡിസൈൻസ്:യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.










0 comments