ad
Deshabhimani

'മിസിസ് ഗാന്ധിയെ വെള്ളംകുടിപ്പിച്ച മമ്പറയ്ക്കല്‍ അഹമ്മദ് അലി'; ഖലീഫയിൽ മോഹൻലാലും

khalifa.
വെബ് ഡെസ്ക്

Published on Dec 07, 2025, 11:05 AM | 1 min read

മിസിസ് ഗാന്ധിയെ വെള്ളംകുടിപ്പിച്ച മമ്പറയ്ക്കല്‍ അഹമ്മദ് അലിയെ കുറിച്ച് പുറത്തിറങ്ങിയ 'ഖലീഫ' ട്രെയ്ലറിൽ ഇന്ദ്രൻസിന്റെ കഥാപാത്രം പറയുന്നുണ്ട്. അത് കേൾക്കുമ്പോഴുള്ള രോമാഞ്ചിഫിക്കേഷൻ ഇരട്ടിപ്പിക്കുകയാണ് നിലവിൽ ടീമിന്റെ വെളിപ്പെടുത്തൽ. മമ്പറയ്ക്കല്‍ അഹമ്മദ് അലിയായി എത്തുന്നത് മലയാളത്തിന്റെ മോഹൻലാൽ എന്നുള്ള സ്ഥിരീകരണം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ആമിർ അലി എന്ന കഥാപാത്രത്തെ പൃത്വിരാജാണ് അവതരിപ്പിക്കുന്നത്.


പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ് 'ഖലീഫ'. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ആ​ഗസ്ത് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്‌ലൈനിൽ എത്തുന്ന ചിത്രം അടുത്ത വർഷം ഓണത്തിന് റിലീസ് ചെയ്യും.


ചിത്രം ​ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും എന്നാണ് സൂചന. മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രൻസ് വളരെ ശക്തവും വ്യത്യസ്ഥവുമായ ലുക്കിലാണ് ​ഗ്ലിംപ്സിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റഭിനേതാക്കളേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സ്വർണ കള്ളക്കടത്ത് സംബന്ധിച്ച ചരിത്ര പശ്ചാത്തലവും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം, സ്റ്റൈലൻ ആക്ഷൻ ഹീറോ പൃത്വിരാജ് തിരിച്ചെത്തിയെന്നാണ് പ്രേക്ഷകരുടെ കമന്റ്.


നിർമ്മാണം: ജിനു വി എബ്രഹാം, സൂരജ് കുമാർ, രചന: ജിനു വി എബ്രഹാം, സഹ നിർമ്മാതാവ് സിജോ സെബാസ്റ്റ്യൻ, ഛായാ​ഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് : ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ആക്ഷൻ ഡയറക്ടർ: യാനിക്ക് ബെൻ, സഹസംവിധായകൻ: സുരേഷ് ദിവാകർ, വസ്ത്രങ്ങൾ: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ സമന്വയ സിനിമ, അധിക സംഗീതം ജാബിർ സുലൈം, ഫൈനൽ മിക്സ് എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ & വിനോദ് കൈമൾ, കളറിസ്റ്റ്: ശ്രീക് വേരിയർ, പോസ്റ്റർ ഡിസൈൻ : ഈസ്തെറ്റിക് കുഞ്ഞമ്മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home