ad
Deshabhimani

print edition ‘ദൃശ്യം മൂന്ന്‌’കണ്ട്‌ പിറന്നാളാഘോഷിച്ച്‌ മോഹൻലാൽ

Mohanlal'.jpg

ജന്മദിനത്തിൽ മോഹൻലാൽ ‘ദൃശ്യം 3’ന്റെ ആദ്യ പ്രദർശനം കാണാൻ 
എറണാകുളം കവിത തിയറ്ററിൽ എത്തിയപ്പോൾ സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിക്കുന്നു

വെബ് ഡെസ്ക്

Published on May 22, 2026, 12:12 AM | 1 min read

കൊച്ചി: ‘ദൃശ്യം 3’ കാണാൻ പ്രേക്ഷകർക്കൊപ്പം തിയറ്ററിലെത്തി പിറന്നാൾ ആഘോഷിച്ച്‌ മോഹൻലാൽ. എറണാകുളം കവിത തിയറ്ററിലാണ്‌ മോഹൻലാൽ വ്യാഴം രാവിലെ സിനിമ കാണാനെത്തിയത്‌. ഭാര്യ സുചിത്ര, നിർമാതാവ്‌ ആന്റണി പെരുമ്പാവൂർ, അഭിനേതാക്കളായ മീന, എസ്തർ അനിൽ, ഇർഷാദ് തുടങ്ങിയവരും ഒപ്പമെത്തിയിരുന്നു.


സിനിമ കഴിഞ്ഞശേഷം പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച്‌ നടൻ സന്തോഷം പങ്കിട്ടു. ​മോഹൻലാലിന്റെ പിറന്നാൾ ദിവസം തിയറ്ററിലെത്തിയ ‘ദൃശ്യം 3’ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ 465 സ്ക്രീനിലും ലോകമെമ്പാടും 3000 സ്ക്രീനുകളിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. രാവിലെ എട്ടിനായിരുന്നു ആദ്യ പ്രദർശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home