ad
Deshabhimani

ആട് 3 എത്തുന്നത് ഒരു ഫ്യൂച്ചറിസ്റ്റിക് സിനിമയായി: മിഥുൻ മാനുവൽ തോമസ്

AADU3
വെബ് ഡെസ്ക്

Published on Jan 31, 2025, 02:47 PM | 1 min read

കൊച്ചി: തീയറ്ററിലെ പരാജയത്തിന് ശേഷം ഒടിടിയിൽ ഇറങ്ങിയപ്പോൾ വലിയ ആരാധകരെ സൃഷ്ടിച്ച സിനിമയായിരുന്നു ജയസൂര്യ നായകനായെത്തിയ ആട്. സിനിമയുടെ ജനപ്രീതി രണ്ടാം ഭാ​ഗത്തിനും കാരണമായി. ആട് 3 യുടെ പ്രഖ്യാപനം നേരത്തെ തന്നെ അണിയറപ്രവർത്തകർ നടത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ കൂടുതൽ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.


ഫ്യൂച്ചറിസ്റ്റിക് ആയ ഒരു സിനിമയായിരിക്കും 'ആട് 3' എന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് പറഞ്ഞത്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പ്രധാനപ്പെട്ട ഴോണർ ഷിഫ്റ്റ് ചിത്രത്തിലുണ്ടാകുമെന്നും വലിയ ബഡ്ജറ്റിലാണ് സിനിമ ഒരുക്കുകയെന്നും മിഥുൻ പറഞ്ഞു.


ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 മായി ബന്ധപ്പെട്ട് മലയാള സിനിമയുടെ ഭാവിയിലേക്കുള്ള യാത്ര എന്ന വിഷയത്തിൽ ദ ക്യു എഡിറ്റർ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു മിഥുൻ മാനുവൽ തോമസ്. സംവിധായകൻ അരുൺ ചന്തു, നടൻ അജു വർ​ഗീസ് എന്നിവരും ഉണ്ടായിരുന്നു.


'നമുക്ക് സാധ്യമായ ടെക്നോളജികൾ എല്ലാം ഉപയോ​ഗിച്ചുകൊണ്ട് നമ്മൾ ചെയ്യാൻ പോകുന്ന ഒരു ഫ്യൂച്ചറിസ്റ്റിക്ക് ആയ അല്ലെങ്കിൽ ആ കാഴ്ചപ്പാടിലുള്ള ഒരു സിനിമയാണ് ആട് 3. പ്രേക്ഷകരുടെ കാഴ്ച ശീലം മാറിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഭ്രമയു​ഗവും, ​ഗ​ഗനചാരിയും എല്ലാം നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമയാണ്. നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിലാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് ശ്രദ്ധ കൊടുക്കുന്നത്.


എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്‌. ടെക്നോളജി ഒരു പരിവധി വരെ ഇന്ന് നമുക്ക് അഫോർഡബിൾ ആണ്. അതിന്റെ സാധ്യതകൾ ഉപയോ​ഗിച്ചു കൊണ്ട് നമ്മൾ ആട് 3 യിലേക്ക് കടക്കുകയാണ്. എവിടെയോ തുടങ്ങിയ ഒരു പാവം വടംവലിക്കാർ ആട് 3 എത്തുമ്പോഴേക്കും അവരുടെ പോക്കും യാത്രകളും എങ്ങോട്ടാണെന്നുള്ളത് നിങ്ങൾക്കെല്ലാം വളരെ സർപ്രൈസിം​ഗ് ആയിരിക്കും. മിഥുൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home