ad
Deshabhimani

‘മസ്തിഷ്ക മരണം’ ഒടിടിയിൽ ! എവിടെയാണെന്ന് അറിയേണ്ടേ ?

Masthishka Maranam

മസ്തിഷ്ക മരണം

വെബ് ഡെസ്ക്

Published on Mar 25, 2026, 03:55 PM | 1 min read

കൃഷാന്ദ് ചിത്രം മസ്തിഷ്ക മരണം ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 27നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. നെറ്റ്ഫ്ലിക്സീലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുക. എന്നാൽ നെറ്റ്ഫ്ലിക്സിൽ ചിത്രം എത്തുന്ന തീയതി ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. എറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ എത്തുമെനന്നാണ് ലഭിക്കുന്ന വിവരങ്ങൾ.


രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ തുടങ്ങിയ മികച്ച താരനിരയാണ് ചിത്രത്തിൽ കാണാനാവുക. 2046ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയത്.


അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. "മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.


ഛായാഗ്രഹണം: പ്രയാഗ് മുകുന്ദൻ, സംഗീതം: വർക്കി, എഡിറ്റർ: കൃഷാന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: നിഖിൽ പ്രഭാകർ, പ്രൊജക്ട് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം: കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്: അർഷാദ് വർക്കല, സംഘട്ടനം: ശ്രാവൺ സത്യ, വസ്ത്രാലങ്കാരം: ദിവ്യ ജോബി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home