ഭ്രമയുഗം കണ്ടശേഷം ഉറക്കം നഷ്ടപ്പെട്ടതായി മാരിസെൽവരാജ്

ചെന്നൈ: മമ്മൂട്ടി നായകനായ രാഹുൽ സദാശിവൻ ചിത്രം ‘ഭ്രമയുഗം’ കണ്ട് തന്റെ ഉറക്കം നഷ്ടപ്പെട്ടതായി തമിഴ് സംവിധായകനായ മാരി സെൽവരാജ്.
ബൈസൺ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് മാരി സെൽവരാജ് ഭ്രമയുഗത്തെക്കുറിച്ച് എടുത്തുപറഞ്ഞത്. ഉറക്കം നഷ്ടപ്പെട്ടെന്ന് മാത്രമല്ല ആ ചിത്രത്തിലെ ദൃശ്യങ്ങൾ ആശ്ചര്യപ്പെടുത്തിയെന്നും മാരി സെൽവരാജ് വെളിപ്പെടുത്തി. ഷെഹനാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.
"മമ്മൂട്ടിയെ എങ്ങനെ കാണണമെന്ന് ആഗ്രഹിച്ചോ, ഭ്രമയുഗം അത് സാധിച്ചുതന്നു. തമിഴിൽ ഏതെങ്കിലും പാട്ടോ, ചെറിയ രംഗങ്ങളോ ആയിരിക്കും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക. മലയാളത്തിൽ ഒരു സിനിമ മുഴുവനായി കറുപ്പിലും വെളുപ്പിലും ഛായാഗ്രഹണം ചെയ്ത് പുറത്തിറക്കി.
സംവിധായകനും എഡിറ്ററും ഇത് എങ്ങനെ സങ്കല്പിച്ചിരിക്കാം. അത് തന്നെ ആശ്ചര്യപ്പെടുത്തി എന്നും മാരി സെൽവരാജ് പറഞ്ഞു.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരായിരുന്നു ഭ്രമയുഗത്തിലെ മറ്റ് അഭിനേതാക്കൾ.
പരിയേറും പെരുമാൾ, വാഴൈ, മാമന്നൻ എന്നിങ്ങനെ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന സിനിമയാണ് ബൈസൺ. രജിഷ വിജയനും അനുപമ പരമേശ്വരനുമാണ് നായികമാർ. ലാൽ, പശുപതി എന്നിവരാണ് മറ്റുസുപ്രധാന വേഷങ്ങളിൽ.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ബ്രഹ്മയുഗം, മലയാള സിനിമയിൽ പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങൾ സുവർണ്ണ വിജയ നേടിയം സമയത്താണ്. ബ്രമയുഗം യുകെയിലെ യൂണിവേഴ്‌സിറ്റി ഫോർ ദി ക്രിയേറ്റീവ് ആർട്‌സിന്റെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയുണ്ടായി.










0 comments