ad
Deshabhimani

നിറഞ്ഞ തീയറ്ററിൽ കത്തിക്കയറി വീണ്ടും മങ്കാത്ത; ക്ലൈമാക്സ് വെളിപ്പെടുത്തരുതെന്ന് വെങ്കട്ട് പ്രഭു

mankatha.
വെബ് ഡെസ്ക്

Published on Jan 23, 2026, 02:38 PM | 1 min read

ചെന്നൈ: റീ റീലീസ് ട്രെൻഡിൽ വിജയിക്കുന്നതും പരാജയപ്പെടുന്നതുമായ സിനിമകളുണ്ട്. മലയാളത്തിൽ ചോട്ടാമുംബൈ തീർത്ത ഓളം തമിഴിൽ തീർക്കുകയാണ് മങ്കാത്ത. അജിത്തിനെ നെഗറ്റീവ് ഷേഡുള്ള കേന്ദ്രകഥാപാത്രമാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ ചിത്രം വമ്പൻ വിജയമായിരുന്നു റിലീസ് സമയത്ത് നേടിയിരുന്നത്. ബോക്സ് ഓഫീസിലും റെക്കോർഡ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റീലീസ് ചെയ്തിരിക്കുമ്പോഴും അതേ ആവേശമാണ് തീയറ്ററിലുള്ളത്.



അതേസമയം വിജയ്ക്കും അജിത്തിനും ഒപ്പം മങ്കാത്ത സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് എടുത്ത പഴയ ചിത്രം വെങ്കട്ട് പ്രഭു പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടി. 'ഇന്ന് മുതൽ മങ്കാത്തയെ വീണ്ടും കാണാം,ദയവായി ക്ലൈമാക്സ് വെളിപ്പെടുത്തി അനുഭവം നശിപ്പിക്കരുത്, ഈ ചിത്രം മങ്കാത്ത ഷൂട്ടിംഗിനിടെയുള്ള മറക്കാനാവാത്ത നിമിഷമാണ്' സംവിധായകൻ തമാശയായി കുറിച്ചു.


മങ്കാത്തയിൽ അജിത്തിന്റെ ഹിറ്റായ 'കിംഗ് മേക്കർ' എന്ന ഡയലോഗ് മറ്റൊരു ചിത്രത്തിന് അടിക്കുറിപ്പായി വെങ്കിട്ട് പ്രഭു മുൻപ് എക്സിൽ പങ്കുവെച്ചതും ശ്രദ്ധ നേടിയിരുന്നു. അർജുൻ സർജ, തൃഷ കൃഷ്ണൻ , റായ് ലക്ഷ്മി, അഞ്ജലി, ആൻഡ്രിയ ജെർമിയ, വൈഭവ്, അശ്വിൻ കകുമാനു, പ്രേംജി അമരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി', ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അവസാനം പുറത്തിറങ്ങിയ അജിത് ചിത്രങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home