നയൻതാര–സുന്ദർ സി ചിത്രം ‘മഹാശക്തി’ നവംബർ 6ന് തീയേറ്ററുകളിൽ

മഹാശക്തി സിനിമയുടെ പോസ്റ്റർ| Photo:Social Media
ചെന്നൈ : സുന്ദർ സി സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ’ രണ്ടാം ഭാഗം ‘മഹാശക്തി’ ദീപാവലി റിലീസായി നവംബർ ആറിന് തീയേറ്ററുകളിലെത്തും. തിങ്കളാഴ്ച പുറത്തിറങ്ങിയ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ റിലീസ് തീയതി പ്രഖ്യാപിച്ചത്.
പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ‘മൂക്കുത്തി അമ്മൻ’ ആദ്യ ഭാഗത്തിന് പിന്നാലെ ഭക്തി, നർമം, സാമൂഹിക പ്രസക്തി എന്നിവ സമന്വയിപ്പിച്ചാണ് ‘മഹാശക്തി’ എത്തുന്നത്.
നയൻതാര, ദുനിയാ വിജയ്, റെജീന കസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷാണ് ചിത്രം നിർമിക്കുന്നത്. രചനയും സംവിധാനവും സുന്ദർ സിയുടേതാണ്. ഹിപ്പ്‌ഹോപ്പ് തമിഴയാണ് സംഗീത സംവിധാനം. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് സഹനിർമാതാക്കളാണ്.





0 comments