ഫാമിലി ഫൺ എന്റർടെയ്‌നർ 'മധുവിധു' ട്രയ്ലർ പുറത്ത്; ഏപ്രിൽ 23ന് തിയേറ്ററുകളിൽ

മധുവിധു സിനിമ പോസ്റ്റർ
കൊച്ചി : വിഷ്ണു അരവിന്ദ് സംവിധാനം നിർവഹിക്കുന്ന, ഷറഫുദീൻ നായകനാകുന്ന പുതിയ ചിത്രം 'മധുവിധു' വിന്റെ ട്രയ്ലർ പുറത്തിറങ്ങി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ഫാമിലി റൊമാന്റിക് കോമഡി ചിത്രം ഏപ്രിൽ 23ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയിരിക്കും 'മധുവിധു' എന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. അഞ്ച് പുരുഷന്മാർ മാത്രമുള്ള, സ്ത്രീകളില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ചിത്രത്തിലെ നായികയായി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ അരങ്ങേറ്റം കുറിക്കുന്നു. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഷൈലോക്ക്, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമാണം. ഹിഷാം അബ്ദുൾ വഹാബ് സംഗീതവും വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും നിർവഹിക്കുന്നു.










0 comments