കർണ്ണന് ശേഷം D56; മാരി സെൽവരാജ്- ധനുഷ് ചിത്രം പ്രഖ്യാപിച്ചു

ചെന്നൈ: കർണ്ണൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു. ഡി 56 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കർണനെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയെന്നും അടുത്ത പ്രോജക്റ്റ് പ്രിയപ്പെട്ടവരോടൊപ്പം ആണെന്നെന്നും മാരി സെൽവരാജ് എക്സിൽ കുറിച്ചു.
കർണ്ണന്റെ നാലാം വർഷത്തിലാണ് ഈ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് ഈ ചിത്രം നിർമിക്കുന്നത്. മറ്റു അണിയറപ്രവർത്തകരെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിട്ടില്ല.
പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെൽവരാജ്. ധ്രുവ് വിക്രമിനെ നായകനാക്കി ഒരുങ്ങുന്ന ബൈസൺ ആണ് ഇനി പുറത്തിറങ്ങാനുള്ള മാരി സെൽവരാജ് ചിത്രം.











0 comments