ad
Deshabhimani

ചിരിയും റൊമാൻസുമായി ഷറഫുദ്ദീൻ ചിത്രം; 'മധുവിധു' ടീസർ പുറത്തിറങ്ങി

ചിരിയും റൊമാൻസുമായി  ഷറഫുദ്ദീൻ ചിത്രം; 'മധുവിധു' ടീസർ പുറത്തിറങ്ങി

മധുവിധു പോസ്റ്റർ

വെബ് ഡെസ്ക്

Published on Mar 25, 2026, 06:14 PM | 1 min read

കൊച്ചി : ഷറഫുദ്ദീൻ നായകനാകുന്ന ഫാമിലി റൊമാന്റിക് കോമഡി ചിത്രം 'മധുവിധു'വിന്റെ ടീസർ പുറത്തിറങ്ങി. വിഷ്ണു അരവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം.


അഞ്ച് പുരുഷന്മാർ മാത്രമുള്ള ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ, ആദ്യാവസാനം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി എത്തുന്നു. ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജ, അമൽ ജോസ്, സഞ്ജു മധു തുടങ്ങിയ താരങ്ങളും ഉണ്ട്. 'ഗഗനചാരി', 'പൊന്മാൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.


വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും ഹിഷാം അബ്ദുൾ വഹാബ് സംഗീതവും നിർവ്വഹിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യൻ (എഡിറ്റർ), രഞ്ജിത്ത് കരുണാകരൻ (പ്രൊജക്റ്റ് ഡിസൈനർ), ഔസേപ്പ് ജോൺ (കല), ദിവ്യ ജോർജ് (കോസ്റ്റ്യൂം), ജിതേഷ് പൊയ്യ (മേക്കപ്പ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home