'പുഷ്പ' പോലെ വലിയ ക്യാൻവാസെന്ന് സുനിൽ; താരസമ്പന്നമായി 'കാട്ടാളൻ' പ്രെസ് മീറ്റ്

കോഴിക്കോട്: ആൻ്റണി വർഗീസ് പെപ്പെയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' മെയ് 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രസ് മീറ്റ് കോഴിക്കോട് അസ്കോട്ട് ഹോട്ടലിൽ നടന്നു. താരസമ്പന്നമായ ചടങ്ങിൽ സുനിൽ, കബീർ സിങ്, ദുഷാര വിജയൻ, സംഗീത സംവിധായകൻ രവി ബസ്രൂർ, സംവിധായകൻ പോള്‍ ജോര്‍ജ്ജ് തുടങ്ങിയവർ പങ്കെടുത്തു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള 'കാട്ടാളൻ', 'പുഷ്പ' പോലെ വലിയൊരു സിനിമയായിരിക്കുമെന്നും, ഇതിലെ വില്ലൻ കഥാപാത്രം 'മാർക്കോ'യിലെ സൈറസിനൊപ്പം നിൽക്കുന്നതായിരിക്കുമെന്നും അണിയറപ്രവർത്തകർ പ്രസ് മീറ്റിൽ വ്യക്തമാക്കി.
ആനവേട്ടയുടെയും ആനക്കൊമ്പ് കള്ളക്കടത്തിൻ്റെയും പശ്ചാത്തലത്തിൽ പകയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ചോരക്കളിയും വന്യമായ ആക്ഷൻ രംഗങ്ങളുമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കൗതുകകരമായ കാര്യം, ഇതിലെ ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് (VFX) സഹായമില്ലാതെ യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ വമ്പൻ ബഡ്ജറ്റ് സിനിമയ്ക്ക് 'ബാഹുബലി-2', 'ജവാൻ' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സ്റ്റണ്ട് മാസ്റ്ററായ കെച്ച കെംബഡികെയാണ് ആക്ഷൻ ഒരുക്കുന്നത്. പോൾ ജോർജ്ജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരുടെ രചനയ്ക്ക് പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ സംഭാഷണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
'കെജിഎഫ്' തരംഗത്തിന് ശേഷം രവി ബസ്രൂർ വീണ്ടും മലയാളത്തിൽ പശ്ചാത്തല സംഗീതമൊരുക്കുന്നു എന്നതും ഈ ചിത്രത്തിൻ്റെ വലിയൊരു സവിശേഷതയാണ്. തൻ്റെ കരിയറിലെ ഏറ്റവും മികച്ച സൗണ്ട് ഡിസൈനാണ് ഇതിലൂടെ പ്രേക്ഷകർക്ക് അനുഭവിക്കാനാകുക എന്ന് അദ്ദേഹം പറഞ്ഞു. രവി ബസ്രൂറിനൊപ്പം കന്നഡയിലെ പ്രശസ്ത സംഗീതജ്ഞൻ അജനീഷ് ലോക്നാഥും ചിത്രത്തിൽ സഹകരിക്കുന്നുണ്ട്. ജഗദീഷ്, സിദ്ധിഖ്, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ പ്രണവ് രാജ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിൻ്റെ ഓവർസീസ് അവകാശം ഫാർസ് ഫിലിംസും, കർണാടക വിതരണാവകാശം ഹോംബാലെ ഫിലിംസും റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. ടി സിരീസിനാണ് ഇതിൻ്റെ മ്യൂസിക് റൈറ്റ്സ്.
അഡീഷണൽ സോങ്ങ്: ബി അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.










0 comments