ad
Deshabhimani

ഇത് ചന്ദ്രയുടെ സ്നേഹം; നിമിഷ് രവിക്ക് ഒമ്പത് ലക്ഷത്തിലേറെ വിലയുള്ള വാച്ച് സമ്മാനിച്ച് കല്യാണി

nimish ravi
വെബ് ഡെസ്ക്

Published on Oct 02, 2025, 05:51 PM | 1 min read

തിരുവനന്തപുരം: ലോക ചാപ്റ്റര്‍ 1: ചന്ദ്ര എന്ന ചിത്രത്തിന്റെ വമ്പൻ ഹിറ്റിന് പിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദര്‍ശന്‍. ഇന്‍സ്റ്റഗ്രാമില്‍ കല്യാണിക്ക് നന്ദിയറിയിച്ചുകൊണ്ട് പോസ്റ്റും വാച്ചിന്റെ ചിത്രവും നിമിഷ് രവി പങ്കുവെച്ചു.


പോസ്റ്റിന് കമന്റുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. ‘നീയാണ് മികച്ചത്’ എന്ന കമന്റാണ് കല്യാണി കുറിച്ചത്. സ്വിസ് കമ്പനിയായ ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര്‍ 57 എന്ന മോഡല്‍ വാച്ചാണ് ഇതെന്നാണ് വിവരം.


പോസ്റ്റിന്റെ പൂർണ രൂപം:

'പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്‌കതയാണ്, വളരെയധികം നന്ദി, ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളും ഉപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്‌പ്പോഴും നല്ല കാര്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓര്‍മ്മിപ്പിക്കും. ഈ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളും അതിനുള്ള ഒരു ഓര്‍മപ്പെടുത്തലാണ്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണ്, ഒരുപാട് സ്‌നേഹം'.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home