'കാട്ടാളൻ' തമിഴ് ട്രെയിലർ നാളെ; അനിരുദ്ധ് രവിചന്ദർ പുറത്തിറക്കും

കൊച്ചി: ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കാട്ടാളന്റെ' തമിഴ് ട്രെയിലർ നാളെ പുറത്തിറങ്ങും. വൈകീട്ട് അഞ്ചിന് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം ആനവേട്ടയുടെയും പകയുടെയും കഥ പറയുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മലയാളം ട്രെയിലറിന് ലഭിച്ച വൻ സ്വീകരണത്തിന് പിന്നാലെയാണ് ഇപ്പോൾ തമിഴ് പതിപ്പും എത്തുന്നത്. മെയ് മാസത്തിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ആനക്കൊമ്പ് കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ വന്യമായ ദൃശ്യങ്ങളും ചോരക്കളിയും നിറഞ്ഞ ആക്ഷൻ വെടിക്കെട്ടാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി 'ത്രീ മ്യൂസിക്' ഓപ്ഷനോടെയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് ജംഗിൾ ബീസ്റ്റ്, വൈൽഡ് ബീസ്റ്റ്, ഓഷ്യൻ ബീസ്റ്റ് എന്നിങ്ങനെ ഇഷ്ടപ്പെട്ട ബാക്ക്ഗ്രൗണ്ട് മ്യൂസിക് സെലക്ട് ചെയ്ത് ട്രെയിലർ ആസ്വദിക്കാം. കെജിഎഫ് ഫെയിം രവി ബസ്രൂർ, അജനീഷ് ലോക്നാഥ് എന്നിവരാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. തായ്‌ലൻഡിലെ പ്രശസ്തമായ 'പോംഗ്' എന്ന ആനയും ചിത്രത്തിൻ്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. കൂടാതെ രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തീവാരിയ, ഷിബിൻ എസ്. രാഘവ്, പ്രണവ് രാജ്, കോൾ മീ വെനത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഹോംബാലെ ഫിലിംസ് കർണാടക വിതരണവും, ഫാർസ് ഫിലിംസ് ഓവർസീസ് വിതരണവും ഏറ്റെടുത്തു.
പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഉണ്ണി ആറാണ് സംഭാഷണം. ഛായാഗ്രഹണം രെണദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. അഡീഷണൽ ഡിഒപിമാരായി ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ എന്നിവർ പ്രവർത്തിക്കുന്നു. നിഹാൽ സാദിഖ് പ്രൊമോ ഗാനം ഒരുക്കുന്നു. വിനായക് ശശികുമാറും സുഹൈൽ കോയയും ചേർന്നാണ് ഗാനരചന. ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയും സന്തോഷ് മാസ്റ്ററും ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
മറ്റ് അണിയറ പ്രവർത്തകർ: ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.










0 comments