ad
Deshabhimani

ജിത്തു മാധവൻ ചിത്രത്തിൽ സൂര്യയ്ക്കൊപ്പം നസ്രിയയും നസ്ലിനും

nazriya
വെബ് ഡെസ്ക്

Published on Dec 07, 2025, 01:20 PM | 1 min read

ചെന്നൈ: സംവിധായകൻ ജിത്തു മാധവനും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ചിത്രത്തിൽ നസ്രിയയും നസ്ലിനും പ്രധാന കഥാപാത്രമായി എത്തുന്നു. സൂര്യയുടെ 47ാം ചിത്രമാണ് ജിത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. സാഗരം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.


സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. പൂജ ചടങ്ങിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആവേശം സംവിധായകന്‍റെ സൂര്യ ചിത്രം എന്ന നിലയില്‍ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ ഹൈപ്പ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കിയ നേരത്തിലൂടെയാണ് തമിഴ് പ്രേക്ഷകര്‍ നസ്രിയയെ ആദ്യമായി പരിചയപ്പെടുന്നത്. പ്രേമലുവിലൂടെ നസ്ലിന് തമിഴ്നാട്ടിലും വലിയ പ്രേക്ഷകവൃന്ദത്തെ നേടാനായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home