ad
Deshabhimani

'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; 'മിറാഷ്' ഫസ്റ്റ് ലുക്ക് പുറത്ത്

mirage
വെബ് ഡെസ്ക്

Published on Jun 23, 2025, 07:01 PM | 2 min read

കൊച്ചി: മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന 'മിറാഷ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ ഇപ്പോൾ ഫസ്റ്റ് ലുക്കും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു പ്രമുഖ താരങ്ങൾ.


ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയ്ക്ക് താഴെ രസം പിടിപ്പിക്കുന്ന കമന്റുമായി കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങൾ എത്തിയിരുന്നത് ഏവരുടേയും ശ്രദ്ധ നേടിയിരുന്നത്. ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി തുടങ്ങിയ താരങ്ങളാണ് കമന്റുമായി എത്തിയത്. 'തമ്പ് നെയിൽ അപ്ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ' എന്ന വ്യൂവേഴ്സിൽ ഒരാളുടെ കമന്റിന് താഴെയാണ് കമന്റ് പ്രളയവുമായി താരങ്ങൾ എത്തിയിരിക്കുന്നത്.


'കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്' എന്ന കമന്റുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്. 'ആഹാ എന്നിട്ട്' എന്ന കമൻറുമായി പിന്നാലെ ഹന്ന എത്തി. 'ഹോ, പണ്ഡിതൻ ആണെന്ന് തോന്നുന്നു' എന്നാണ് അതിന് താഴെ അപർണയുടെ കമന്റ്. 'മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്' എന്ന രസികൻ കമന്റുമായി ഉടൻ ആസിഫ് അലിയുമെത്തി. ഇതോടെ തുടരെ തുടരെ കമന്റുകളുമായി നിരവധി പ്രേക്ഷകരും എത്തുകയുണ്ടായി.


ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്സ്ഓഫിസിൽ വൻ ഹിറ്റായിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.


ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ർ: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, ഗാനരചന വിനായക് ശശികുമാർ, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിങ് ടിങ്.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home