ad
Deshabhimani

ജീവയുടെ 'തലൈവർ തമ്പി തലൈമയിൽ' ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതി പുറത്ത്

ttt
വെബ് ഡെസ്ക്

Published on Feb 09, 2026, 04:40 PM | 1 min read

കൊച്ചി: ജീവ നായകാനായെത്തിയ തമിഴ് ചലച്ചിത്രം തലൈവർ തമ്പി തലൈമയിൽ (ടിടിടി) ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മലയാളി സംവിധായകൻ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.


കോമഡി ഫാമിലി എന്റർടൈനർ എന്ന നിലയിൽ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. നടൻ ജീവയുടെ തിരിച്ചു വരവ് ആഘോഷമാക്കിയ ചിത്രം കൂടിയാണിത്. പൊങ്കൽ റിലീസായി തീയേറ്ററിൽ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ഒരു ഗ്രാമവും അവിടെ നടക്കുന്ന കല്യാണവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home