ad
Deshabhimani

വീണ്ടും ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലറുമായി ജയസൂര്യ; 'ഓപ്പറേഷൻ ത്രാൾ' ചിത്രീകരണം ആരംഭിച്ചു

Operation Tral

ഓപ്പറേഷൻ ത്രാൾ ചിത്രത്തിന്‍റെ പൂജ (വലത്)

വെബ് ഡെസ്ക്

Published on May 19, 2026, 06:26 PM | 2 min read

കൊച്ചി: വീണ്ടും ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലറുമായി നടൻ ജയസൂര്യ എത്തുന്നു. ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു. ജയിൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമവും, തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമാതാവ് ജോബി ജോർജ് തടത്തിൽ, സംവിധായകൻ രതീഷ് വേഗ , ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളും , അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു.


നടൻ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. റിതിക സിംഗ്, അമൈറ ദസ്തൂർ, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ ,സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരിൽ പലരും സിനിമാമേഖലയിലെ മറ്റ് പ്രധാന വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഓപ്പറേഷൻ ത്രാൾ കേരള, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് ചിത്രീകരിക്കുന്നത്.


ജമ്മു കാശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തിറങ്ങിയിരുന്നു. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, ആക്ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ദേശസ്നേഹവും ചിത്രത്തിൽ ഘടകമാകും. സുനിമോൾ ജോബി സഹനിർമാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു.


എഡിറ്റിംഗ് ഷഫീഖ് വി ബി കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു. കല സംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ് എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ് ആതിര ദിൽജിത്ത് & വാഴൂർ ജോസ് , മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home