രണബാലിയിലെ 'ജയമ്മ'; രശ്മികയുടെ ജന്മദിനത്തിൽ സർപ്രൈസുമായി അണിയറപ്രവർത്തകർ

ഹൈദരാബാദ്: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ മുപ്പതാം ജന്മദിനത്തിൽ ആരാധകർക്കായി വമ്പൻ സർപ്രൈസ് ഒരുക്കി 'രണബാലി' യുടെ അണിയറപ്രവർത്തകർ. ചിത്രത്തിലെ രശ്മികയുടെ കഥാപാത്രമായ 'ജയമ്മ'യുടെ മേക്കപ്പ്, കോസ്റ്റ്യൂം ടെസ്റ്റ് വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. വിജയ് ദേവരകൊണ്ട നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലാണ് രശ്മിക എത്തുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള ദൃഢനിശ്ചയമുള്ള പെൺകുട്ടിയായാണ് രശ്മിക ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന പരമ്പരാഗത സാരിയും ആഭരണങ്ങളും വലിയ പൊട്ടും അണിഞ്ഞുള്ള രശ്മികയുടെ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. "ഐ ലവ് യു ജയമ്മ" എന്ന് കുറിച്ചുകൊണ്ടാണ് വിജയ് ദേവരകൊണ്ട ഈ വീഡിയോ പങ്കുവെച്ചത്. വിവാഹശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, ചരിത്രത്താളുകളിൽ അധികം രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹോളിവുഡ് ചിത്രം 'ദി മമ്മി'യിലൂടെ ശ്രദ്ധേയനായ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്. സെപ്റ്റംബർ 11-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'രണബാലി'. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിർമ്മാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസനി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോശം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.











0 comments