ജനനായകൻ പൊങ്കലിന് പുറത്തിറങ്ങില്ലെന്നുറപ്പായി; സുപ്രീംകോടതി കേസ് ഇന്നും പരിഗണിച്ചില്ല

ന്യൂഡൽഹി: വിജയ് ചിത്രം ജനനായകൻ പൊങ്കലിന് റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി. കടുത്ത നിരാശയിലാണ് വിജയ് ആരാധകർ. 'ജനനായകൻ ' പൊങ്കലിന് മുൻപ് റിലീസ് ചെയ്യാനുള്ള എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്.മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്നും പരിഗണിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇന്നലെ അപ്പീൽ ഫയൽ ചെയ്തിരുന്നു. എന്നാല്‍ ഇന്നും കേസ് പരാമർശിച്ചിക്കാതിരിക്കുകയായിരുന്നു. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്ന് ആവശ്യപ്പെട്ട്, സെൻസർ ബോർഡും തടസ്സഹർജി നൽകിയിരുന്നു. ഈ മാസം 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നിഷേധിച്ചതോടെയാണ് പ്രതിസന്ധിയിലായത്.
നാളെ മകര സംക്രാന്തി കാരണം കോടതിക്ക് അവധിയായതിനാൽ ഇനി മറ്റന്നാൾ കേസ് പരിഗണിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് തമിഴ്നാട്ടിൽ പൊങ്കൽ അവധി.










0 comments