ചിരി നിറയ്ക്കാൻ ബിജുവായി ആർജെ മിഥുൻ! 'ഇന്നസെന്റ് ' 7ന് തിയേറ്ററുകളിൽ

'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നവംബർ 7ന് തിയേറ്ററുകളിൽ എത്തും. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിയ ഇന്നസെന്റിൽ ചിത്രത്തിൽ ബിജു എന്ന കഥാപാത്രമായി എത്തുന്ന ആർജെ മിഥുന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
'ബിജുവിനെ പരിചയപ്പെടൂ! ഓരോ സംഭാഷണത്തിന്‍റേയും ജീവൻ, ഓരോ ഫ്രെയ്മിലും ചിരി നിറയ്ക്കുന്നവൻ' എന്ന ക്യാപ്ഷനുമായാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സേവ് ദ ഡേറ്റ് മോഡലിലുള്ള അനൗൺസ്മെന്‍റ് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങിയവരും ചിത്രത്തിലുണ്ട്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്.
ജി മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത് ശ്രീകുമാർ.










0 comments