ad
Deshabhimani

അന്തരാഷ്ട്ര സ്വതന്ത്ര ചലച്ചിത്ര മേള: മെയ് 6 മുതൽ കോഴിക്കോട്

IEFFK
വെബ് ഡെസ്ക്

Published on May 02, 2026, 12:40 PM | 1 min read

കോഴിക്കോട്: എട്ടാമത് സ്വതന്ത്ര ചലച്ചിത്ര മേള (IEFFK) മെയ് 6 മുതൽ 10 വരെ കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയത്തിൽ അരങ്ങേറും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ബയോസ്കോപ്പ് അവാർഡിനായി മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ ഉൾപ്പെടെ 9 ചിത്രങ്ങൾ മത്സരിക്കുന്നു. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.


നിപിൻ നാരായണൻ സംവിധാനം ചെയ്ത കാത്തിരിപ്പ്, ശ്രീകൃഷ്ണൻ കെ പി യുടെ റോക്ക്, ഷിഹാബ് ഓങ്ങല്ലൂരിൻ്റെ റിക്കാർഡ് ഡാൻസ് എന്നിവയാണ് മലയാളത്തിൽ നിന്നുള്ള മത്സരവിഭാഗം ചിത്രങ്ങൾ. ഇക്വഡോർ, നൈജീരിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 3 സിനിമകളും ഇന്ത്യൻ ഭാഷകളിലെ 3 സിനിമകളാണ് മത്സര വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ.


കാർലോസ് അലാസ്ട്രൂയിയുടെ സ്പാനിഷ് സിനിമ Ane out of the caveran ആണ് ഉദ്ഘാടന ചിത്രം, ആശ ആച്ചി ജോസഫിൻ്റെ പലമയാണ് സമാപന ചിത്രം. ഫെസ്റ്റിവലിൻ്റെ ലോക സിനിമാ വിഭാഗത്തിൽ അഞ്ച് സിനിമകളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ എട്ട് സിനിമകളും മലയാളം സിനിമാ വിഭാഗത്തിൽ 17 സിനിമകളും പ്രദർശിപ്പിക്കും. ഡെലിഗേറ്റ് ഫീ 700 രൂപ (വിദ്യാർഥികൾക്ക് 400). രജിസ്ട്രേഷന് 9895286711 എന്ന നമ്പര്‍ വഴി റജിസ്ട്രേഷൻ നിര്‍വ്വഹിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home