കത്തനാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ജയസൂര്യയുടെ പുതിയ ചിത്രം കത്തനാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം റോജിൻ തോമസാണ് സംവിധാനം ചെയ്യുന്നത്. കടമറ്റത്തു കത്തനാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ജനപ്രീതി നേടിയ ഫിലിപ്സ് ആൻ്റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. കത്തനാർ the wild soucer എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ജയസൂര്യക്കു പുറമേ പ്രശസ്ത തെലുങ്ക് താരം അനുഷ്ക്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ്, സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ സുശീൽ കുമാർ, എന്നിവരും ഈ ചിത്രത്തിൻ്റെ പ്രധാന വേഷങ്ങളിലുണ്ട്.
ആർ രാമാനന്ദിൻ്റേതാണ് തിരക്കഥ. രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം - നീൽ ഡി കുഞ്ഞ. എഡിറ്റിംഗ് -റോജിൻ തോമസ്. പ്രൊഡക്ഷൻ ഡിസൈൻ - രാജീവ്. ആക്ഷൻ- ജഗ്ജിൻ പാർക്ക്, കലൈ കിംഗ്സ്റ്റൺ, കലാസംവിധാനം - അജി കുറ്റിയാനി, രാം പ്രസാദ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ - ഉത്തരാ മേനോൻ. വിഎഫ്എക്സ് - പോയറ്റിക്സ്. സൂപ്പർവൈസർ - വിഷ്ണുരാജ്. വെർച്വൽ പ്രൊഡക്ഷൻ ഹെഡ് - സെന്തിൽ നാഥ്. കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി സി പ്രവീൺ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌സ് - സജി സി ജോസഫ്, ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ. വാഴൂർ ജോസ്.










0 comments