ad
Deshabhimani

രംഗണ്ണൻ വീണ്ടുമെത്തുന്നു; 'ആവേശം 2' പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

Avesham.jpg
വെബ് ഡെസ്ക്

Published on Feb 09, 2026, 02:49 PM | 1 min read

കൊച്ചി: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച 'ആവേശം' സിനിമയുടെ രണ്ടാം ഭാഗം വരുന്നു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന പ്രഖ്യാപനം നടൻ ഫഹദ് ഫാസിൽ തന്നെയാണ് നടത്തിയത്.


വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് താരം ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശം' മലയാളത്തിന് പുറമെ ഇതര ഭാഷകളിലും വലിയ വിജയമാണ് കൈവരിച്ചത്.


ഫഹദ് അവതരിപ്പിച്ച 'രംഗണ്ണൻ' എന്ന കഥാപാത്രം യുവാക്കൾക്കിടയിൽ കൾട്ട് പദവി സ്വന്തമാക്കിയിരുന്നു. ആവേശം 2 തീർച്ചയായും ഉണ്ടാകും. എവിടെപ്പോയാലും ആളുകൾ ചോദിക്കുന്നത് രണ്ടാം ഭാഗത്തെക്കുറിച്ചാണ്.


2027-ലോ 2028-ലോ ചിത്രം തിയേറ്ററുകളിലെത്തുമെന്നും ഫഹദ് പറഞ്ഞു. കൂടാതെ മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ൽ താൻ വില്ലനായിട്ടാണ് എത്തുന്നതെന്നും താരം വെളിപ്പെടുത്തി. നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിച്ച 'ആവേശം' 2024 ഏപ്രിലിലാണ് പുറത്തിറങ്ങിയത്.


സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. രണ്ടാം ഭാഗത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home