സിനിമാപ്രേമികൾക്ക് ആവേശമായി ഇന്ന് ആറ് ത്രില്ലർ ചിത്രങ്ങൾ തിയറ്ററുകളിലേക്ക്

ഇന്ന് റിലീസിനെത്തുന്ന ചിത്രങ്ങൾ
തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് ആവേശമായി ഇന്ന് ആറ് ത്രില്ലർ ചിത്രങ്ങൾ തിയറ്ററുകളിലേക്ക്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ആറ് ത്രില്ലറുകൾ ഒരേദിവസം റിലീസിനെത്തുന്നത്.ഒരു റൊമാന്റിക് ചിത്രവുമുണ്ട്.
ഷാൻ തൻഹ സംവിധാനം ചെയ്ത വെറി, അസ്കർ അലി, വിനീത് കുമാർ, സിദ്ധാർഥ് ഭരതൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു സതീശൻ മംഗലത്ത് സംവിധാനം ചെയ്ത സംഭവം അധ്യായം ഒന്ന്,കലേഷ് രാമാനന്ദ്, ഹന്ന റെജി കോശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നീലേഷ് ഇ കെ സംവിധാനം ചെയ്ത ഫേസസ്.
ജെ സി ജോർജ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം പിൻവാതിൽ, ഹേമന്ദ് മേനോൻ, ഗീതിക തിവാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടൻ ശങ്കർ സംവിധാനം ചെയ്ത എറിക്,പ്രശാന്ത് മുരളി പദ്മനാഭൻ സംവിധാനം ചെയ്ത ബട്ടർഫ്ലൈ ഗേൾ 85, ജോൺ കൈപ്പള്ളിലിനെ നായകനാക്കി പ്രദീപ് ആർസികെറെ സംവിധാനം ചെയ്ത ഷേഷ 2016 എന്നിവയാണ് ഇന്ന് എത്തുന്നത്.










0 comments