ad
Deshabhimani

ധനുഷ് ചിത്രം 'കര' ഒടിടിയിലേക്ക്; എവിടെ കാണാം

kara
വെബ് ഡെസ്ക്

Published on May 24, 2026, 03:33 PM | 1 min read

ചെന്നൈ: ധനുഷിനെ നായകനാക്കി വിഘ്നേഷ് രാജ സംവിധാനം ചെയ്ത കര ഒടിടി റിലീസിനൊരുങ്ങുന്നു. തീയറ്ററിൽ റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് മുൻപാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഏപ്രിൽ 30 നാണ് ചിത്രം തീയറ്ററിൽ റിലീസ് ചെയ്തത്.


ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന് 50 കോടിയിലധികം ചിത്രം നേടിയിരുന്നു. അതേസമയം, സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മെയ് 28 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലെത്തും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ചിത്രം ഇത്രയും പെട്ടെന്ന് ഒടിടിയിൽ എത്തുന്നതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്.


തീയറ്ററിൽ ഇറങ്ങി വെറും 29 ദിവസങ്ങൾ കൊണ്ടാണ് പല ചിത്രങ്ങളും ഒടിടിയിലെത്തുന്നത്. പിന്നെന്തിനാണ് തീയറ്ററിൽ പോയി കാണുന്നത് എന്നൊക്കെയുള്ള തരത്തിൽ പല കമന്റുകളും വരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home