ad
Deshabhimani

നിവിൻ പോളി ചിത്രം 'ബേബി ​ഗേൾ' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്

baby girl
വെബ് ഡെസ്ക്

Published on Feb 05, 2026, 04:56 PM | 1 min read

കൊച്ചി: നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്ത ചിത്രം 'ബേബി ഗേൾ' ഒടിടിയിലേക്ക്. ഫെബ്രുവരി 12 ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം നിർമിച്ചത്. 'ട്രാഫിക്', 'ഹൗ ഓൾഡ് ആർ യു' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ബോബി-സഞ്ജയ് ടീം മാജിക് ഫ്രെയിംസിന് വേണ്ടി തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാരുന്നു ബേബി ​ഗേൾ.


ലിജോ മോൾ ജോസാണ് ചിത്രത്തിൽ നായികയായി എത്തിയത്. സംഗീത് പ്രതാപും, അഭിമന്യു തിലകനും മറ്റ് പ്രധാന വേഷങ്ങളിലെത്തി. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിവരും മറ്റ് അഭിനേതാക്കളാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home