ad
Deshabhimani

‘ആവേശ’ത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു; സിനിമ നഷ്ടപ്പെടുത്തിയതോർത്ത് വിഷമിക്കുന്നുവെന്ന് അഖിൽ

AKHIL
വെബ് ഡെസ്ക്

Published on Feb 02, 2026, 03:02 PM | 1 min read

ആവേശത്തിൽ‌ തനിക്ക് വേഷമുണ്ടായിരുന്നുവെന്നും വേണ്ടെന്ന് വച്ചതാണെന്നും സോഷ്യൽ‌ മീഡിയ ഇൻഫ്ളുവൻസർ അഖിൽ എൻആർഡി. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ആവേശത്തിലെ വേഷം നഷ്ടപ്പെടുത്തിയതിന്റെ സങ്കടം പങ്കുവക്കുകയായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ .


ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രധാന വേഷങ്ങളിലേക്ക് പുതുമുഖങ്ങളെ തേടിയ സമയത്താണ് അഖിലിനും ക്ഷണം ലഭിച്ചത്. എന്നാൽ ആ അവസരം വേണ്ടവിധം ഉപയോഗിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് താരം വെളിപ്പെടുത്തി. ‌‌ തന്റെ അറിവില്ലായ്മ കൊണ്ടാണ് അത്രയും വലിയൊരു സിനിമ കയ്യിൽ നിന്ന് പോയതെന്നും, പിന്നീട് ചിത്രം തിയറ്ററിൽ കണ്ടപ്പോൾ വലിയ സങ്കടം തോന്നിയെന്നും അഖിൽ തുറന്നു പറഞ്ഞു.


‘ആവേശം’ എന്ന സിനിമ വലിയ വിജയമായതോടെ താൻ നഷ്ടപ്പെടുത്തിയത് എത്ര വലിയ അവസരമാണെന്ന് തിരിച്ചറിഞ്ഞതായി അഖിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home