ad
Deshabhimani

"ഒരുത്തൻ കാട്ടുതീ, മറ്റവൻ കൊടുങ്കാറ്റ്"; ത്രില്ലടിപ്പിക്കാൻ 'അതിരടി' വരുന്നു; ടൈറ്റിൽ ടീസർ പുറത്ത്

വെബ് ഡെസ്ക്

Published on Oct 18, 2025, 02:15 PM | 1 min read

'മിന്നൽ മുരളി'യുടെ സഹ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'അതിരടി'യുടെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മാസ് എന്റർടെയ്ൻമെന്റ് ചിത്രമാകും എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.





ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സ്, ഡോ.അനന്തു എസ് എന്റർടെയ്ൻമെന്റ്സിന്റ്സ് എന്നീ ബാനറുകളിൽ ബേസിൽ ജോസഫും ഡോ.അനന്തു എസും ചേർന്നാണ് നിർമാണം. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. മാനവ് സുരേഷാണ് പ്രൊഡക്ഷൻ ഡിസൈനർ. വിഷ്ണു വിജയ് സം​ഗിതവും ചമൻ ചാക്കോ എഡിറ്റിങും നിർവഹിക്കുന്നു. ഛായാ​ഗ്രഹണം: സാമുവല്‍ ഹെൻ‍റി, കോസ്റ്റ്യും: മഷർ ഹംസ, മേക്ക്അപ്പ്: റോണക്സ് സേല്യർ.


ഒക്ടോബർ അവസാനത്തോടെ 'അതിരടി'യുടെ ചിത്രീകരണം തുടങ്ങും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തുമെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home