പ്രണയവും കോമഡിയുമായി അനശ്വര രാജൻ; 'വിത്ത് ലവ്' ഒടിടിയിലെത്തി

അനശ്വര രാജൻ,അഭിഷൻ ജീവിന്ത്
കൊച്ചി: മലയാളികളുടെ പ്രിയതാരം അനശ്വര രാജൻ നായികയായ തമിഴ് ചിത്രം ‘വിത്ത് ലവ്’ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും ലഭ്യമാണ്.
മധൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി എന്റർടെയ്നറിൽ അഭിഷൻ ജീവിന്താണ് നായകൻ.
തിയേറ്ററുകളിൽ വലിയ വിജയം കൈവരിച്ച ചിത്രത്തിൽ 'മോനിഷ' എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സൗന്ദര്യ രജനികാന്ത് നിർമിച്ച ഈ ചിത്രം,‘ടൂറിസ്റ്റ് ഫാമിലി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അഭിഷൻ ജീവിന്തിന്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.










0 comments