Deshabhimani

കോൻ ബനേ​​ഗാ ക്രോർപതിയുടെ സെറ്റിൽ അപകടം; അമിതാഭ് ബച്ചന് പരിക്ക്

Amitabh Bachchan
വെബ് ഡെസ്ക്

Published on Oct 02, 2026, 08:38 PM | 1 min read

മുംബൈ: കോൻ ബനേഗാ ക്രോർപതി’യുടെ 18-ാം സീസൺ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന് പരിക്ക്. സെറ്റിൽ തെന്നിവീണാണ് താരത്തിന് പരിക്കേറ്റത്. ബുധനാഴ്ചത്തെ പരിപാടിക്കിടെ താരം തന്നെയാണ് വീണ് മുട്ടിന് പരിക്കേറ്റ വിവരം പങ്കുവെച്ചത്. പരിപാടിയുടെ തുടക്കത്തിൽ സ്റ്റേജിന്റെ മധ്യത്തിൽനിന്ന് സംസാരിക്കാറുള്ള ബിഗ് ബി ബുധനാഴ്ച തന്റെ സീറ്റിൽ ഇരുന്നാണ് സംസാരിച്ചത്.


ഇതിൽ ആരാധകർക്ക് സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് ബച്ചൻ പരിക്കിന്റെ വിവരം പങ്കിട്ടത്. ‘‘എനിക്ക് മുട്ടിന് പരിക്കുണ്ട്. ചിത്രീകരണത്തിനിടെ തെന്നി വീണു. എഴുന്നേറ്റു നിൽക്കാൻ ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇരുന്ന് സംസാരിക്കുന്നത്’’ -ബച്ചൻ പറഞ്ഞു. സുഖംപ്രാപിച്ചു വരികയാണെന്നും പരിക്ക് ​ഗുരുതരമുള്ളതല്ലെന്നും താരം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home