ad
Deshabhimani

അന്യഗ്രഹജീവിയായി അൽത്താഫ് സലിം; 'പ്ലൂട്ടോ'യുടെ റിലീസ് തീയതി പുറത്ത്

pluto
വെബ് ഡെസ്ക്

Published on Jul 03, 2026, 01:51 PM | 1 min read

കൊച്ചി : ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണൽസിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ പ്ലൂട്ടോയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.


അൽത്താഫ് സലിം കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ജൂലൈ 30ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും. ആദി​ത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്യ​ഗ്രഹജീവിയായിട്ടാണ് അൽത്താഫ് സലിം എത്തുന്നത്. നീരജ് മാധവ്, അജു വർ​ഗീസ്, ആർഷ ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സെഞ്ച്വറി ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.


ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home