മനുഷ്യനോ മൃഗമോ? ഞെട്ടിപ്പിച്ച് 'രാക്ക'; ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

രാക്ക ഒഫീഷ്യൽ പോസ്റ്റർ
ആരാധകർ ഏറെ കാത്തിരുന്ന അല്ലു അർജുൻ, അറ്റ്ലി ചിത്രത്തിന്‍റെ ഒഫീഷ്യൽ പോസ്റ്റർ അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ പുറത്ത്. മുട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. 'രാക്ക' എന്നാണ് ചിത്രത്തിന്റെ പേര്.
സൺ പിക്‌ചേഴ്‌സ് വൻ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും വേറിട്ട് നിൽക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം.
ആഗോള തലത്തിൽ വൻ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽക്കേ ഈ പ്രോജക്റ്റ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്.











0 comments