ad
Deshabhimani

കത്രീനയ്ക്ക് 'ഷൗട്ടൗട്ട്'; ദിഷ പഠാനിക്കൊപ്പം ഊഞ്ചാ ലംബാ കദ് റിക്രിയേറ്റ് ചെയ്ത് അക്ഷയ് കുമാർ

WELCOMETOJUNGLE
വെബ് ഡെസ്ക്

Published on Nov 05, 2025, 11:11 AM | 1 min read

മുംബൈ: അക്ഷയ് കുമാർ - കത്രീന കൈഫ് ചിത്രം 'വെൽക്കമിലെ സൂപ്പർഹിറ്റ് ഗാനം 'ഊഞ്ചാ ലംബാ കദ്', സിനിമയുടെ മൂന്നാം ഭാഗത്തിലും തിരിച്ചെത്തുന്നു. വെൽക്കമിന്റെ മൂന്നാം ഭാ​ഗമായ 'വെൽക്കം ടു ദി ജംഗിളി' ലാണ് ​ഗാനം ചെറിയ മാറ്റങ്ങളോടെ ഉപയോ​ഗിക്കുന്നത്. ചിത്രത്തിന്റെ നായിക ദിഷ പട്ടാനിക്കൊപ്പം ഈ​ ​ഗാനത്തിന് ചുവട് വെക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അക്ഷയ് കുമാർ നൽകിയ അടിക്കുറിപ്പ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.


"ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് നിങ്ങളിലേക്ക്!! 18 വർഷമായിട്ടും ഇത് ഇപ്പോഴും എക്കാലത്തെയും പ്രിയപ്പെട്ട ഗാനമാണ്. ആ പഴയ ഓർമ്മകളോടൊപ്പം മനോഹരിയായ ദിഷയും ഞാനും ചേർന്ന് നിങ്ങൾക്കായി 'വെൽക്കം ടു ദി ജംഗിൾ' ഒരുക്കുന്നു... ഞങ്ങളുടെ റാണിയായ കത്രീനയെ ഒരിക്കലും മറക്കില്ല," എന്നായിരുന്നു അക്ഷയ് കുമാറിൻ്റെ പോസ്റ്റ്. വിഡിയോയുടെ അവസാനം 'നിങ്ങളെ മിസ് ചെയ്യുന്നു കത്രീനാ' എന്നും അക്ഷയ് പറയുന്നുണ്ട്.



വീഡിയോയെക്കാൾ ആരാധക ശ്രദ്ധ നേടിയതും അക്ഷയുടെ അടിക്കുറിപ്പാണ്. ഇതിലൂടെ, പഴയ നായിക കത്രീന കൈഫിന് താരം പ്രത്യേക സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു അക്ഷയ്.


അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന 'വെൽക്കം ടു ദി ജംഗിളി'ൽ വൻ താരനിരയാണ് അണിനിരക്കുന്നത്. രവീണ ടണ്ടൻ, ലാറ ദത്ത, അർഷാദ് വാർസി, ശ്രേയസ് തൽപ്പാഡെ, സുനിൽ ഷെട്ടി, ജോണി ലിവർ, കിക്കു ശാർദ, കൃഷ്ണ അഭിഷേക്, രാഹുൽ ദേവ്, കൂടാതെ ഗായകരായ ദലേർ മെഹന്തി, മീക സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


ഫെറോസ് ഖാൻ, അക്ഷയ് കുമാർ, കത്രീന കൈഫ്, അനിൽ കപൂർ, നാനാ പഠേക്കർ, പരേഷ് റാവൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'വെൽക്കം' (2007) എന്ന ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമാണ് ഈ ചിത്രം. 2015-ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായ 'വെൽക്കം ബാക്ക്' എന്ന ചിത്രത്തിൽ ജോൺ എബ്രഹാമും ശ്രുതി ഹാസനുമാണ് അക്ഷയ്ക്കും കത്രീനയ്ക്കും പകരമെത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്തത് അനീസ് ബസ്മിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home