Deshabhimani

പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല: വിവാദ പരാമര്‍ശവുമായി നടി സോന ഹെയ്ഡന്‍

sonaheiden
വെബ് ഡെസ്ക്

Published on Mar 22, 2025, 10:12 AM | 1 min read

ചെന്നൈ: ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും അല്ലെങ്കില്‍ പിച്ചയെടുക്കേണ്ടി വന്നാലും നടന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്‍. തന്റെ പുതിയ വെബ് സീരിസ് പ്രമോഷന് വേണ്ടി നടത്തിയ അഭിമുഖത്തില്ലായിരുന്നു നടിയുടെ പരാമർശം. തന്റെ തീരുമാനം ഉറച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. രജനീകാന്തും മീനയും പ്രധാന വേഷത്തിലെത്തിയ കുസേലനില്‍ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. അതിന് ശേഷം പതിനാറോളം സിനിമകളില്‍ അവസരം ലഭിച്ചെങ്കിലും ഇതെല്ലാം താന്‍ നിരസിച്ചുവെന്നാണ് നടി പറഞ്ഞത്.


ഒരു യൂട്യൂബിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സോന തുറന്ന് പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ താരം തയ്യാറായില്ല. സോനയുടെ വെളിപ്പെടുത്തലിന് പിന്നാലെ തമിഴ് സിനിമാ മേഖലയില്‍ ഇത് വലിയ ചര്‍ച്ചയായി. വടിവേലുവും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home