വിജയ്‌യുടെ അവസാന ചിത്രം അടുത്ത വർഷം; റിലീസ് തീയതി പ്രഖ്യാപിച്ചു

ചെന്നൈ: നടൻ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' അടുത്തവർഷം ജനുവരി 9ന് തിയേറ്ററുകളിലെത്തും. പൊങ്കൽ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രം നിർമിക്കുന്ന കെവിഎൻ പ്രൊഡക്ഷൻസാണ് ഇക്കാര്യം പുറത്തുവിട്ടത്.
പ്രഖ്യാപന വേളയിൽ 2025 ഒക്ടോബറിൽ ജനനായകൻ റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരുന്നു. ജനനായകന് ശേഷം മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനത്തിനായി വിജയ് മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ സിനിമയുടെ പൂജയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രിയാമണി, മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റ്യൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ.










0 comments