'ജനനായകൻ'; വിജയ്‌യുടെ അവസാന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ചെന്നൈ: നടൻ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻറെ പേര് വെളിപ്പെടുത്തുന്ന പോസ്റ്റർ വിജയ് തൻറെ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവച്ചു.
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രിയാമണി, മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റ്യൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
2025 ഒക്ടോബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നതാണ് ലഭ്യമായ വിവരം. നേരത്തെ സിനിമയുടെ പൂജയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.










0 comments