Deshabhimani

'മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദനിക്കുന്നു'; നടൻ റോബോ ശങ്കറിനെ അനുശോചിച്ച്‌ കാർത്തി

karthi
വെബ് ഡെസ്ക്

Published on Sep 19, 2025, 10:25 AM | 1 min read

ചെന്നൈ: മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്നും മികച്ച പ്രതിഭയാണ്‌ വളരെ പെട്ടെന്ന് വിട്ടുപോയെന്നും റോബോ ശങ്കറിനെ അനുശോചിച്ച്‌ അറിയിച്ച് നടൻ കാർത്തി.


'കാലങ്ങളോളം നീണ്ടു നിൽക്കുന്ന ചില മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു. ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയി. റോബോ ശങ്കറിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം രേഖപ്പടുത്തുന്നു', കാർത്തി സോഷ്യൽ മീഡിയിൽ കുറിച്ചു.


തമിഴ് സിനിമ നടൻ റോബോ ശങ്കർ ചികിത്സയിലിരിക്കെയാണ്‌ വ്യഴാഴ്ച അന്തരിച്ചത്‌. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ പ്രിയങ്കയോടൊപ്പം ദമ്പതികളുടെ  ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ്‌ താരം കുഴഞ്ഞുവീണത്‌.


മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധേയാനായത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home