ad
Deshabhimani

ആട് 3: റിലീസിന് മുൻപേ റെക്കോർഡ് സ്വന്തമാക്കി ഷാജി പാപ്പനും പിള്ളേരും

ആട് 3: റിലീസിന് മുൻപേ റെക്കോർഡ് സ്വന്തമാക്കി  ഷാജി പാപ്പനും പിള്ളേരും

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 16, 2026, 03:41 PM | 1 min read

കൊച്ചി : മലയാളത്തിലെ മികച്ച കോമഡി-ആക്ഷൻ സിനിമയായ 'ആട് 3' ചരിത്രം കുറിക്കുന്നു. പ്രീ-ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ബുക്ക് മൈ ഷോയിലൂടെ എഴുപതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയതായി നിർമാതാവ് വിജയ്ബാബു പറഞ്ഞു. എമ്പുരാൻ, മലൈക്കോട്ടൈ വാലിബൻ, തുടരും, ലോക എന്നിവയ്ക്ക് ശേഷം റിലീസിന് മുൻപ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന മലയാളം ചിത്രമായി 'ആട് 3' മാറി.


ആട് 3 യിലൂടെയാണ് 2026 ൽ മലയാള സിനിമ പ്രീ ബുക്കിങ്ങിലൂടെ മാത്രം ഏകദേശം ഒരു കോടി രൂപ കളക്ഷൻ നേടുന്നത്. ഒരു മണിക്കൂറിൽ 1600ലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. ബുക്ക് മൈ ഷോയിൽ ആട് 3 ട്രെന്‍ഡിങ് ആണ്. വരും ദിവസങ്ങളിലും മണിക്കൂറുകളിലും ബുക്കിങ് വർധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 19ന് തീയേറ്ററുകളിലെത്തും.


ജയസൂര്യയുടെ ഷാജി പാപ്പനെ വരവേൽക്കാൻ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഒന്നാം ഭാഗം തീയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ടെലിവിഷൻ സംപ്രേക്ഷണത്തിലൂടെ പ്രേക്ഷക പ്രീതി നേടി, തുടര്‍ന്ന് രണ്ടാം ഭാഗം എത്തി. വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ആട് 3 യുടെ ബഡ്ജറ്റ് ഏകദേശം 50 കോടിക്ക് മുകളിലാണെന്ന് റിപ്പോർട്ട്.


ഷാജി പാപ്പന് പുറമെ വിനായകന്റെ ഡ്യൂഡ്, സൈജു കുറുപ്പിന്റെ അറയ്ക്കൽ അബു, ധർമ്മജന്റെ ക്യാപ്റ്റൻ ക്ലീറ്റസ്, വിജയ് ബാബുവിന്റെ സർബത്ത് ഷമീർ ഇന്ദ്രൻസിന്റെ പി പി ശശി എന്നീ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ചിത്രത്തിന്‍റെ പ്രൊമോ ഗാനങ്ങള്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home