ad
Deshabhimani

'മികച്ച എഴുത്തുകാരി, അവരുടെ ചിന്തകൾ വ്യക്തമാണ്'; ​ഗീതു മോഹൻദാസിനെ പ്രശംസിച്ച് യഷ്

actoryash

യഷ്, ഗീതു മോഹൻദാസ്

വെബ് ഡെസ്ക്

Published on Apr 25, 2026, 04:29 PM | 1 min read

തിരുവനന്തപുരം: യഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ​ഗ്രോൺ അപ്സ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ, സിനിമയിലെ ചില രം​ഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നിരുന്നു. ലൈം​ഗിക ചുവയുള്ള ദൃശ്യങ്ങൾ ടീസറിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇപ്പോൾ ഗീതു മോഹൻദാസിന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചുള്ള യഷിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.


ഇന്ത്യയിൽ സാധാരണയായി ആക്ഷൻ സിനിമകൾ ചെയ്യുന്നത് പുരുഷന്മാരാണെന്നും ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ​ഗ്യാങ്സ്റ്റർ സിനിമ വരുന്നത് പുതുമയുള്ള അനുഭവമാണെന്നും യഷ് വ്യക്തമാക്കി. ലാസ് വെ​ഗാസിൽ നടന്ന സിനിമാ കോൺ 2026ൽ സംസാരിക്കുന്നതിനിടെയാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്.


'സാധാരണ ആക്ഷൻ സിനിമകൾ പുരുഷ സംവിധായകർ മാത്രമാണ് ചെയ്യാറുള്ളത്. ഇന്ത്യയിൽ അങ്ങനെയാണ്. വലിയ മുതൽമുടക്കിലുള്ള ഒരു ആക്ഷൻ സിനിമ, അതും ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുള്ള ഗ്യാങ്സ്റ്റർ സിനിമ, അത് പുതിയതാണ്. അവരുടെ ചിന്തകൾ വളരെ വ്യക്തമാണ്. ചെയ്യുന്ന കാര്യങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ട്. മികച്ചൊരു എഴുത്തുകാരിയുമാണവർ. എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ചില വികാരങ്ങൾ, പ്രണയം, ആസക്തി എന്നിവ എത്ര വ്യത്യസ്തമായാണ് ഒരു സ്ത്രീ പ്രകടിപ്പിക്കുന്നതും അവതരിപ്പിക്കുന്നതുമെന്ന് ഈ യാത്രയിൽ ഞാൻ തിരിച്ചറിഞ്ഞു', യഷ് പറഞ്ഞു.


സിനിമയിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് യഷ് എത്തുന്നത്. ജൂൺ നാലിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. നേരത്തെ മാർച്ച് 19ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home