ad
Deshabhimani

സൂര്യ ചിത്രത്തിൽ പാട്ടൊരുക്കാൻ ഹിപ്‌ഹോപ് തമിഴാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 22, 2018, 07:55 PM | 0 min read

സൂര്യ നായകനാകുന്ന സെൽവരാഘവൻ ചിത്രത്തിൽ പ്രമുഖ സംഗീത സംവിധായകൻ ഹിപ്‌ഹോപ് തമിഴാ ടീമിലെ ആദി ഗാനങ്ങളൊരുക്കും. ഡ്രീം വാരിയർ പിക്‌ചേഴ്‌സ്‌നിർമിക്കുന്ന ഇതുവരെ പേരിടാത്ത സൂര്യയുടെ 37ാംചിത്രത്തിൽ സായ് പല്ലവിയും രാകുൽ പ്രീത് സിങ്ങുമാണ് നായികമാർ. സെപ്തംബറോടെ ചിത്രീകരണം പൂർത്തിയാക്കി ദീപാവലിക്ക് റിലീസ് ചെയ്യും.

അയനും മാട്രാനും ശേഷം കെ വി ആനന്ദും സൂര്യയും ഒന്നിക്കുന്ന ചിത്രവും ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ഈ ചിത്രത്തിലും ഗാനങ്ങളൊരുക്കുക ഹിപ്‌ഹോപ് തമിഴാടീം ആയിരിക്കുമെന്നാണ് സൂചന. കെ വി ആനന്ദ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അമിതാഭ് ബച്ചനും അഭിനയിച്ചേക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home