ad
Deshabhimani

തീറ്റ റപ്പായി വെള്ളിത്തിരയിലേക്ക് ; കലാഭവൻ മണിയുടെ അനുജൻ നായകനാകുന്ന ആദ്യ ചിത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 20, 2018, 09:24 AM | 0 min read

 കൊച്ചി >  അമിതമായ ഭക്ഷണാസക്തിയും വേറിട്ട ജീവിതവുമായി ലോകത്തിന്റെ കൌതുകമായി മാറിയ 'തീറ്ററപ്പായി' വെള്ളിത്തിരയിലേക്ക്.  മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കണ്ണനാണ്  (ആര്‍.എല്‍.വി. രാമകൃഷ്ണന്‍) റപ്പായിയുടെ കഥാപാത്രത്തിന് ജീവന്‍ പകരുന്നത് .  കാക്കിയുടുപ്പും തോള്‍സഞ്ചിയും കാലന്‍കുടയുമായി നടക്കുന്ന തൃശ്ശൂരുകാരുടെ സ്വന്തം തീറ്ററപ്പായിയുടെ രൂപഭാവങ്ങളാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തിനുള്ളതെങ്കിലും ഈ ചിത്രം പൂര്‍ണ്ണമായും തീറ്ററപ്പായിയുടെ കഥ മാത്രമല്ലെന്നും സിനിമയുടെ സംവിധായകന്‍ വിനു രാമകൃഷ്ണന്‍ പറഞ്ഞു.

ആക്ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ഒരു കുടുംബ സിനിമയെന്നാണ് സംവിധായകന്റെ പക്ഷം .സംവിധായകന്‍ വിനയന്റെ  സഹായിയായി പ്രവര്‍ത്തിച്ചുവന്ന വിനു രാമകൃഷ്ണന്റെ പ്രഥമ സംവിധാന സംരംഭമാണ് തീറ്റ റപ്പായി. തൃശ്ശൂര്‍,  പാലക്കാട് എന്നിവിടങ്ങളിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

  കെബിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ കെകെ വിക്രമനാണ് നിര്‍മ്മാതാവ്. വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി എ സജീവന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാളംതമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുടെ വലിയ നിരതന്നെ അണിനിരക്കുന്നു. ക്യാമറ അജയന്‍ വിന്‍സെന്റ്റഫീഖ് അഹമ്മദിന്റെ വരികൾക്ക് അൻവർ അമൻ സംഗീതം നൽകിയിരിക്കുന്നു ക്യാമറ അജയന്‍ വിന്‍സെന്റ. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കുന്ന തീറ്റ റപ്പായി തീയേറ്ററുകളില്‍ എത്തിക്കുന്നത് കെബിഎം റിലീസാണ്
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home