ad
Deshabhimani

വരുന്നു 4 ഇഡിയറ്റ്സ്; ആമിറിനും മാധവനും ശർമാൻ ജോഷിക്കുമൊപ്പം നാലാമനായി ഈ നടനെത്തും

3idiots

3 ഇഡിയറ്റ്സ് | image credit: the becomber

വെബ് ഡെസ്ക്

Published on May 04, 2026, 09:04 PM | 1 min read

മുംബൈ: ആമിർ ഖാൻ, ആർ മാധവൻ, ശർമാൻ ജോഷി എന്നിവർ അണിനിരന്ന സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം 3 ഇഡിയറ്റ്സിന്റെ രണ്ടാം ഭാ​ഗമെരുക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവർത്തകർ. 4 ഇഡിയറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആമിർ ഖാനും മാധവനും ശർമാൻ ജോഷിക്കുമൊപ്പം നാലാമനായി വിക്കി കൗശൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.


2009ൽ ഇറങ്ങിയ 3 ഇഡിയറ്റ്സിന്റെ സംവിധായകൻ രാജ്കുമാർ ഹിരാനിയാണ്. അഭിജത് ജോഷിയുമായി ചേർന്നാണ് രാജ്കുമാർ ഹിരാനി ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. തുടർന്നാണ് നാലാമനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടതോടെ വിക്കി കൗശൽ സമ്മതം മൂളിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് വിക്കിയും ആമിറും ഹിരാനിയും തമ്മിൽ പലതവണ കൂടിക്കാഴ്ചയും നടത്തിയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


അടുത്തിടെയാണ് 4 ഇഡിയറ്റ്‌സ് സിനിമ വരുന്നുവെന്ന വിവരം ആമിർ ഖാൻ സ്ഥിരീകരിച്ചത്. 2027 പകുതിയോടെ 4 ഇഡിയറ്റ്‌സ് തീയറ്റുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home