ad
Deshabhimani

'ഒടുവിൽ വിവാഹിതനായി' സന്തോഷം പങ്കുവെച്ച് ബാഹുബലി താരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:38 PM | 0 min read

ഹൈദരാബാദ്> ബാഹുബലി, പോക്കിരി, മിർച്ചി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയനായ താരമാണ് സുബ്ബരാജു. ഇപ്പോഴിതാ തന്റെ 47ാം വയസിൽ വിവാഹിതനായ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം. 'ഒടുവിൽ വിവാഹിതനായി' എന്ന അടിക്കുറിപ്പോടെയാണ് തൻറെ കല്യാണ ഫോട്ടോ സുബ്ബരാജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിഡിഎസ്, ഡിഡിഎസ്, എംപിഎച്ച് ബിരുദങ്ങളുള്ള ദന്തഡോക്ടറായ ശ്രാവന്തി തപാലാണ് ഭാര്യ

2003 ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടുന്നത്. ബാഹുബലിയിൽ സുബ്ബരാജു  അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

മലയാളത്തില്‍ തസ്‌കരവീരന്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലെ സുബ്ബരാജുവിന്റെ അഭിനയവും ശ്രദ്ധ നേടിയിരുന്നു. ജിതേന്ദ്രര്‍ റെഡ്ഡിയാണ് സുബ്ബരാജുവിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home