ad
Deshabhimani

ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി 'രുധിരം' ടീസർ പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 10:33 AM | 0 min read

കൊച്ചി > നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് 'രുധിരം' ടീസർ പുറത്ത്. നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ്  'രുധിരം'. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

നവാഗതനായ ജിഷോ ലോൺ ആൻറണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. 'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിൻറെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവർന്ന രാജ് ബി ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉൾപ്പെട്ടയാളാണ്. മലയാളത്തിൽ 'ടർബോ'യിലും 'കൊണ്ടലി'ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു. രാജ് ബി ഷെട്ടിയും അപർണയും ഒന്നിച്ചെത്തുന്ന 'രുധിരം' മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ട് ടീസർ.

റൈസിങ് സൺ സ്റ്റുഡിയോസിൻറെ ബാനറിൽ വി എസ് ലാലനാണ് 'രുധിരം' നിർമ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോൺ ആൻറണി  പരസ്യചിത്രങ്ങളും, പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് ആയി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വർക്ക് ചെയ്തിട്ടുള്ള പരിചയവുമായിട്ടാണ്  തൻ്റെ ആദ്യ ചിത്രം ഒരുക്കുന്നത്.

 ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവൻ ശ്രീകുമാർ, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാർ, കോ -റെറ്റർ  ജോസഫ് കിരൺ ജോർജ് .ആർട്ട്: ശ്യാം കാർത്തികേയൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, വി.എഫ്.എക്‌സ് സൂപ്പർവൈസർ: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിൻസെൻറ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ർ: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home