ad
Deshabhimani

പുഷ്പയെ വർണ്ണിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല; കുറിപ്പ് പങ്കുവെച്ച് രശ്മിക മന്ദാന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 06:23 PM | 0 min read

കൊച്ചി > ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് 'പുഷ്പ 2 ദ റൂൾ'. ഡിസംബർ അഞ്ചിനാണ് പുഷ്പ തിയേറ്ററുകളിലെത്തുന്നത്. ട്രെയിലർ ഈ മാസം 17 ന് പുറത്തിറങ്ങാനൊരുങ്ങുകയാണ്. സിനിമയുടെ ഡബ്ബിങ് ആരംഭിച്ചതായി ഇൻസ്റ്റ സ്റ്റോറിയിലൂടെ അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക രശ്മിക മന്ദാന.

''പുഷ്പ 2 ഷൂട്ട് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു, ആദ്യ പകുതിയുടെ ഡബ്ബിങ് തീർന്നു. ഞാനിപ്പോൾ രണ്ടാം പകുതി ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ പകുതി തന്നെ അത്യന്തം അതിശയകരമാണ്, രണ്ടാം പകുതി അതുക്കും മേലെയാണ്. അക്ഷരാര്‍ത്ഥത്തിൽ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ശരിക്കും ഒരു മൈൻഡ് ബ്ലോവിംഗ് എക്സ്പീരിയൻസ് ആയിരിക്കും, എനിക്ക് കാത്തിരിക്കാൻ വയ്യ'', രശ്മിക ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ദേവി ശ്രീ പ്രസാദിന്‍റേതാണ് ചിത്രത്തിന്റെ സംഗീതം. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home